fbpx
ദുബായ്

ദുബായിൽ ഡിസംബർ 1 മുതൽ വൈദ്യുതിക്കും വെള്ളത്തിനുമുള്ള ഇന്ധന സർചാർജുകൾ വെട്ടിക്കുറക്കും ; ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി

ദുബായിൽ 2020 ഡിസംബർ 1 മുതൽ വൈദ്യുതിക്കും വെള്ളത്തിനുമുള്ള ഇന്ധന സർചാർജുകൾ കുറയ്ക്കുന്നതായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവാ) അറിയിച്ചു.

ഡിസംബർ 1 മുതൽ നിലവിലെ 6.5 ഫിൽസിന്‌ പകരം ഒരു കിലോവാട്ട് മണിക്കൂറിന് 5 ഫിൽസ് ആയിരിക്കും വൈദ്യുതിയുടെ ഇന്ധന സർചാർജ്.
വെള്ളത്തിനുള്ള ഇന്ധന സർചാർജ്, നിലവിലെ 0.6 ഫിൽസിന്‌ പകരം ഇംപീരിയൽ ഗാലന് 0.4 ഫിൽസ് ആയിരിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹൈസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ഇന്ധന സർചാർജുകൾ വെട്ടിക്കുറക്കാനുള്ള ഈ തീരുമാനം.

ആഗോളതലത്തിൽ മത്സരാധിഷ്ഠിത വിലയ്ക്ക് വൈദ്യുതിയും ജലസേവനവും നൽകുന്നതിൽ ദുബായിയുടെ അഭിമാനകരമായ സ്ഥാനം ഉയർത്താനുള്ള സുപ്രീം കൗൺസിലിന്റെ പ്രതിബദ്ധതയെയും ഇത് പ്രതിഫലിപ്പിക്കുന്നു.

error: Content is protected !!