fbpx
കേരളം

കൊച്ചിയിൽ കെ എസ് ആർ ടി സി മരത്തിലിടിച്ച് അപകടം ; ഡ്രൈവർ മരിച്ചു ; നിരവധി പേർക്ക് പരിക്ക്

കൊച്ചിയിൽ കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ മരിച്ചു.തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാര്‍ ആണ് മരിച്ചത്. കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്ബില്‍ ഇന്ന് പുലര്‍ച്ചെ 4.30 നായിരുന്നു അപകടം.ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.രണ്ട് പേരുടെ നില ഗുരുതരമാണ്.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഡീലക്‌സ് ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

error: Content is protected !!