fbpx
ഇന്ത്യ ചുറ്റുവട്ടം

അംബാനി പുത്രന്റെ കല്യാണം വരുന്നു , നക്ഷത്രങ്ങൾ പെയ്തിറങ്ങും, നേതാക്കന്മാരും !

മാർച്ച് 9 ന് മുകേഷ് അംബാനിയുടെ പുത്രൻ ആകാശ് അംബാനി മുംബൈ യിലെ പ്രമുഖ വജ്ര വ്യാപാരി റസ്സൽ മെഹ്ത്തയുടെ മകൾ ശ്ലോകയെ വേളി കഴിക്കുമ്പോൾ ആരൊക്കെ ചടങ്ങിൽ പങ്കെടുക്കുമെന്നറിയാൻ ലോകം കാത്തിരിക്കുന്നു . ക്ഷണിക്കപ്പെട്ട അതിഥികളുടെ സമ്പൂർണ ലിസ്റ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല എങ്കിലും ഊഹാപോഹങ്ങൾക്ക് കണക്കില്ല .

നരേന്ദ്രമോദി , രാഹുൽ ഗാന്ധി , അമിത്ഷാ , പ്രിയങ്ക ഗാന്ധി തുടങ്ങി ഭരണ രാഷ്ട്രീയ മേഖലയിലെ എല്ലാ കുഞ്ഞാടുകളും വൈരാഗ്യം മറന്ന് ഒത്തുചേരുന്ന വേദി എന്ന രീതിയിൽ ഈ അംബാനി കല്യാണം ശ്രദ്ധ നേടും. മാർച്ച് 7 നാണ് മൈലാഞ്ചി കല്യാണം . നേരത്തെ പ്രീ എൻഗേജ്‌മെന്റ് ചടങ്ങിന് തന്നെ ഷാരൂഖ് ഖാനും ആമിർ ഖാനും അടക്കമുള്ള വൻ താര നിര വന്നു ഡാൻസ് ചെയ്തു പോയത് വലിയ വാർത്തയായിരുന്നു .

അംബാനിയുടെ വീട്ടിൽ നിന്ന് കല്യാണക്കുറി കിട്ടുകയെന്നത് തന്നെ ജീവിതത്തിലെ വലിയ ഭാഗ്യമായികാണുന്നവരുണ്ട് . പരസ്പരം പറയാതെയും അറിയിക്കാതെയും ആണ് അതിഥികൾ ഇത്തരം ചടങ്ങുകളിൽ റെഡ് കാർപെറ്റിൽ എത്തുക . അതുകൊണ്ടുതന്നെ ഇവരുടെ സർപ്രൈസ് മുഹൂർത്തങ്ങൾ ഒപ്പിയെടുക്കാൻ മാധ്യമങ്ങൾ മത്സരിക്കുമെന്നുറപ്പാണ് . യുഎ ഇ യിൽ നിന്നുള്ള ചിലർക്കും ക്ഷണം കിട്ടിയതായി സ്ഥിരീകരിക്കാത്ത റിപോർട്ടുണ്ട് .

error: Content is protected !!