ഇന്ത്യ

ഇന്ത്യയിൽ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 94,62,810 ആയി / കഴിഞ്ഞ 24 മണിക്കൂറിനിടെ 31,118 പേര്‍ക്കു കൂടി പുതിയതായി കോവിഡ്

31,118 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ ആകെ രോഗബാധിതരുടെ എണ്ണം 94,62,810 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 482 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,37,621 ആയി. നിലവില്‍ രാജ്യത്ത് 4,35,603 സജീവ കേസുകളാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 41,985 പേരാണ് കോവിഡില്‍നിന്ന് മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 88,89,585 ആയി.

error: Content is protected !!