fbpx
കേരളം

തീവ്രന്യൂനമര്‍ദം 12 മണിക്കൂറില്‍ ചുഴലിക്കാറ്റാകും: തെക്കൻകേരളത്തിൽ വൻ ജാഗ്രത

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം പന്ത്രണ്ട് മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറിയേക്കും. നാളെ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തെത്തുമെന്നും വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്തെത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റിന്റെ ഫലമായി ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തെക്കൻകേരളത്തിൽ അതിതീവ്രമഴയ്ക്കാണ് സാധ്യത. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഏഴുജില്ലകളില്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. ക്യാംപുകള്‍ ഒരുക്കും. മുന്‍കരുതലിനായി വ്യാപകപ്രചാരണം നടക്കുന്നുണ്ട്.

error: Content is protected !!