ദുബായ്

യു എ ഇ ദേശീയദിന അവധി ; സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കൂടുതൽ പട്രോളിംഗ് ഏർപ്പെടുത്തി ദുബായ് പോലീസ്

കോവിഡുമായി ബന്ധപ്പെട്ട എല്ലാ മുൻകരുതൽ നടപടികളും പൊതുജനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വരും ദിവസങ്ങളിൽ ദുബായ് പോലീസ് കൂടുതൽ പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.

49-ാമത് യുഎഇ ദേശീയ ദിന, അനുസ്മരണ ദിന അവധി ദിവസങ്ങളിൽ മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് ദുബായ് പോലീസ് പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. അവധിക്കാലത്ത് എല്ലായ്‌പ്പോഴും പൊതുഗതാഗതസൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലികുകയും ചെയ്യണമെന്ന് ദുബായ് പോലീസിന്റെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്രൂയി യാത്രക്കാരോട് അഭ്യർത്ഥിച്ചു.

ഗതാഗത അപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനുമായി എമിറേറ്റിലുടനീളം കൂടുതൽ പോലീസ് പട്രോളിംഗ് ഏർപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാസ്ക് ധരിക്കാതിരിക്കുക അല്ലെങ്കിൽ ഒരു വാഹനത്തിനുള്ളിൽ മൂന്നിൽ കൂടുതൽ ആളുകളുണ്ടാകുക തുടങ്ങിയ മുൻകരുതൽ നടപടികൾ ലംഘിക്കുന്ന ആളുകളെ പട്രോളിംഗ് പ്രത്യേകം നിരീക്ഷിക്കും.
മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കി ദേശീയ ദിനം ആഘോഷിക്കുന്ന നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാരിളും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും, പോലീസ് പറഞ്ഞു.

error: Content is protected !!