അബൂദാബി ആരോഗ്യം

യുഎഇയിൽ ആകെ കോവിഡ്ബാധകരുടെ എണ്ണം 170,000 കടന്നു / ഇന്ന് 1,289 പുതിയ കോവിഡ് കേസുകൾ / 768 പേർക്ക് രോഗമുക്തി / 4 മരണം

യുഎഇയിൽ ഇന്ന് 1,289 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 768 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. 4 മരണം കൂടി റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 1,289 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 170,149 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 768 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 155,667 ആയി.

യുഎഇയിൽ നിലവിൽ 13,906 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 576 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

129,900 പുതിയ കോവിഡ് ടെസ്റ്റുകൾ ഉൾപ്പെടെ യുഎഇയിൽ ഇതുവരെ 16.85 ദശലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകൾ നടത്തിയിട്ടുണ്ട് .

 

error: Content is protected !!