Info അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇ ദേശീയ ദിനം ; യുഎഇ സ്വദേശികൾക്ക് 49 GB സൗജന്യമൊബൈൽ ഡാറ്റയുമായി എത്തിസലാത്ത്

യുഎഇയുടെ 49-ാമത് ദേശീയ ദിനം ആഘോഷത്തോടനുബന്ധിച്ച് എത്തിസലാത്ത് യുഎഇ സ്വദേശികൾക്ക് 49 GB സൗജന്യമൊബൈൽ ഡാറ്റ പാക്കേജ് വാഗ്ദാനം ചെയ്യുന്നു.

യു‌എഇയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ എത്തിസലാത്ത് 2020 ഡിസംബർ 2, 3 തീയതികളിലായിരിക്കും ഈ പാക്കേജ് വാഗ്ദാനം ചെയ്യുന്നത്.

സ്വദേശികൾക്ക് *49 # ഡയൽ ചെയ്തുകൊണ്ടോ എത്തിസലാത്ത് ആപ്ലിക്കേഷൻ വഴിയോ ഓഫർ ആക്റ്റീവ് ചെയ്യാം. യുഎഇ നിവാസികൾക്ക് ഡിസംബർ 1 മുതൽ ഓഫറുകൾക്ക് അപേക്ഷിക്കാമെങ്കിലും ഡിസംബർ 2 മുതലാണ് സേവനം ആക്റ്റീവ് ആകുക.

error: Content is protected !!