അബൂദാബി

യുഎഇ ദേശീയ ദിനാഘോഷം ; അബുദാബിയിൽ വിവിധയിടങ്ങളിൽ നാളെ വെടിക്കെട്ട്

അബുദാബിയിൽ യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് എമിറേറ്റിലുടനീളം കരിമരുന്ന് പ്രയോഗ പ്രദർശനങ്ങളും സംഗീതകച്ചേരികളും ഉണ്ടാകും. നാളെ ഡിസംബർ 2 രാത്രി 9 മണിക്ക് റീം ദ്വീപിലും അൽ വാത്ബയിലും വെടിക്കെട്ട് ആരംഭിക്കും.

മറ്റൊരു വെടിക്കെട്ട് പ്രദർശനം കോർണിഷിൽ രാത്രി 9.25 നാണ് ആരംഭിക്കുക

പരിപാടികൾക്ക് കാണികൾ ഉണ്ടാകില്ലെങ്കിലും അബുദാബി ടിവിയിലും എമറാത്ത് ടിവിയിലും തത്സമയം പ്രക്ഷേപണം ചെയ്യുമെന്ന് അബുദാബി സർക്കാർ മീഡിയ ഓഫീസ് അറിയിച്ചിട്ടുണ്ട്. അതാത് താമസക്കാർക്ക് അവരുടെ ബാൽക്കണിയിൽ നിന്നോ വിൻഡോകളിൽ നിന്നോ ഷോകൾ കാണാനാവും

error: Content is protected !!