കേരളം

ബുറേവി ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ ശ്രീലങ്കന്‍ തീരം കടക്കും; കേരളത്തിൽ ജാഗ്രതാ നിർദ്ദേശം

ബുറേവി ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ ശ്രീലങ്കന്‍ തീരം കടക്കും. ശ്രീലങ്കന്‍ തീരത്ത് കാറ്റിന്റെ പരമാവധി വേഗം 75 മുതല്‍ 85 കിലോമീറ്റര്‍ വരെയായിരിക്കും.
ചുഴലിക്കാറ്റിന്റെ ഗതി ഇതുവരെ പൂര്‍ണമായി നിര്‍ണയിക്കാനായിട്ടില്ലെങ്കിലും കേരളത്തിൽ കനത്തമഴയും ശക്തമായ കാറ്റുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശ്രീലങ്കന്‍ തീരത്ത് കാറ്റ് ആഞ്ഞടിച്ചില്ലെങ്കില്‍ തെക്കന്‍ കേരളത്തിലും കന്യാകുമാരി ജില്ലയിലും ചുഴലിക്കാറ്റുണ്ടാകാനും സാദ്ധ്യതയുണ്ട്. അതേസമയം ശ്രീലങ്കയില്‍ കാറ്റ് ശക്തമായാല്‍ ഇന്ത്യന്‍ തീരത്ത് എത്തുമ്ബോഴേക്കും ശക്തി കുറയും.
ചുഴലിക്കാറ്റിന്റെ ഫലമായി കടല്‍ പ്രക്ഷുബ്ധമാകും. തിരമാലകള്‍ മൂന്നര മീറ്ററോളം ഉയരാന്‍ സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഓറഞ്ചും, നാളെ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. പാലക്കാട് വരെയുള്ള മറ്റ് ജില്ലകളില്‍ ഇന്ന് യെല്ലോയും നാളെ ഓറഞ്ച് അലര്‍ട്ടുമാണ്.

error: Content is protected !!