fbpx
ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷത്തിലേക്ക് / 36,604 പേര്‍ക്കു കൂടി പുതിയതായി കോവിഡ് / നിലവില്‍ 4,28,644 സജീവകേസുകൾ

ഇന്ത്യയിൽ 36,604 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,99,414 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 501 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,38,122 ആയി.

നിലവില്‍ 4,28,644 സജീവകേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,062 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 89,32,647 ആയി.

error: Content is protected !!