അന്തർദേശീയം

ചാങ്ങ് ഇ 5 ; ചന്ദ്രോപരിതലത്തില്‍ വീണ്ടും വിജയകരമായി പേടകമിറക്കി ചൈന

ചൈനയുടെ ചാങ്ങ് ഇ 5 പേടകം വിജയകരമായി ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി. ചന്ദ്രനിലെ മോണ്‍സ് റൂംകര്‍ മേഖലയില്‍ ലാന്‍ഡ് ചെയ്ത ചാങ്ങ് ഇ 5 ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച ശേഷം ഭൂമിയിലേക്ക് മടങ്ങുമെന്ന് ചൈനീസ് സ്‌പേസ് അഡിമിനിസ്‌ട്രേഷന്‍ അറിയിച്ചു.

ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ലാന്‍ഡര്‍ വാഹനം റോബട്ടിക് കൈകള്‍ ഉപയോഗിച്ച് ശേഖരിക്കും. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കല്‍ തുടങ്ങുമെന്നാണ് സര്‍ക്കാരിന്റെ ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ (സിസിടിവി) അറിയിച്ചത്.

ദൗത്യം വിജയകരമായി പൂർത്തിയാകുകയാണെങ്കിൽ സോവിയറ്റ് യൂണിയനും അമേരിക്കക്കും ശേഷം ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന.

error: Content is protected !!