fbpx
അബൂദാബി ആരോഗ്യം

യുഎഇയിൽ സജീവകോവിഡ് കേസുകളുടെ എണ്ണം 14000 കടന്നു / ഇന്ന് 1,285 പുതിയ കോവിഡ് കേസുകൾ / 713 പേർക്ക് രോഗമുക്തി / 4 മരണം

യുഎഇയിൽ ഇന്ന് 1,285 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 713 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. 4 മരണം കൂടി റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 1,285 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 171,434 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 713 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 156,380 ആയി.

യുഎഇയിൽ നിലവിൽ 14,474 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 580 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

136,483 പുതിയ കോവിഡ് ടെസ്റ്റുകൾ ഉൾപ്പെടെ യുഎഇയിൽ ഇതുവരെ 16.9 ദശലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകൾ നടത്തിയിട്ടുണ്ട് .

 

error: Content is protected !!