അജ്‌മാൻ

അജ്മാനിൽ മലയാളി വേഷത്തിൽ ഒരാൾ ദേശീയദിനാഘോഷം നടത്തിയത് ശ്രദ്ധേയമായി

പോറ്റമ്മ നാടിന് സ്നേഹാദരം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് മലയാളിയുടെ “ഏകതാ പദയാത്ര”…
കൊറോണയെന്ന മഹാമാരി ലോകത്തെ പിടിച്ച് കുലുക്കിയിരിക്കുന്ന ഈ പ്രതിസന്ധി കാലഘട്ടത്തിൽ നമുക്ക് അന്നം നൽകുന്ന പോറ്റമ്മ നാടിന്റെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ പതിനഞ്ചു കൊല്ലമായി യു എ ഇ യിലെ അജ്മാനിൽ പ്രവാസ ജീവിതം നയിക്കുന്ന തൃശൂർ ജില്ലയിലെ കുന്നംകുളം സ്വദേശി അബ്ദുൽ റഷീദ് അജ്‌മാൻ കേരളീയ വേഷം ധരിച്ച് യു എ ഇ യുടെ പതാക കയ്യിലേന്തി അജ്‌മാൻ കോർണിഷ്‌ മുതൽ ഷാർജ കോർണിഷ് വരെ 8 കിലോ മീറ്റർ ദൂരം കാൽനടയായി നടന്ന് തന്റെ പോറ്റമ്മനാടിനോടുള്ള സ്നേഹം പങ്കു വെച്ചു. മഹാമാരി മൂലം ആഘോഷപരിപാടികൾ ഒന്നും ഇല്ലാതിരുന്ന സമയത്തെ ഈ ഏകതാ പദയാത്ര തികച്ചും കണ്ണിനു കുളിർമ്മ നൽകുന്ന ഒന്നായി മാറി …അജ്‌മാനിൽ സ്വകാര്യ സ്ഥാപനത്തിൽ കഴിഞ്ഞ 15 വർഷമായി ജോലി ചെയ്ത്‌ വരുന്ന അബ്ദുൽ റഷീദിന് ഭാര്യയും രണ്ട് മക്കളും ഉണ്ട് .

error: Content is protected !!