fbpx
Info അന്തർദേശീയം

ലോകത്ത് കോവിഡ് ബാധിതർ 6.47 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി നാല്‍പ്പത്തിയേഴ് ലക്ഷം കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 6,47,98,140 ആയി ഉയര്‍ന്നു. 14,98,104 പേര്‍ മരിച്ചു. 44,897,77 പേര്‍ രോഗമുക്തി നേടി. അമേരിക്ക,ഇന്ത്യ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നിൽക്കുന്നത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം പിന്നിട്ടു. കഴിഞ്ഞദിവസം 33,761 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ 4.74 ശതമാനമാണിത്. രോഗമുക്തി നിരക്ക് 93.81 ശതമാനമായി വര്‍ദ്ധിച്ചു. ആകെ രോഗമുക്തര്‍ 89,70,104 ആണ്.

error: Content is protected !!