അന്തർദേശീയം

അടുത്ത ആഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കാൻ റഷ്യയും

അടുത്ത ആഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കാൻ റഷ്യയും.
ഫൈസര്‍ വികസിപ്പിച്ച വാക്സിന് ബ്രിട്ടണ്‍ അടിയന്തര അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന്‍റെ പ്രഖ്യാപനം.ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍ എന്നിവരെയാണ് കുത്തിവയ്പ് വ്യാപകമാക്കുന്ന ഈ ഘട്ടത്തിലും ആദ്യം പരിഗണിക്കുന്നത്. രണ്ടുഡോസാണ് നല്‍കേണ്ടത്. ഇത് സൗജന്യമായിരിക്കുമെന്നാണ് വിവരം.

അവസാനഘട്ട പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പേ വാക്സിന് അനുമതി നല്‍കിയ രാജ്യമാണ് റഷ്യ. ഇത് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരുന്നു കൂടുതലും കുത്തിവയ്പ് എടുത്തിരുന്നത്. ഇതുവരെ ഒരുലക്ഷത്തിലധികംപേര്‍ റഷ്യയില്‍ സ്പുട്നിക് ഫൈവ് എന്ന വാക്സീന്‍ സ്വീകരിച്ചുകഴിഞ്ഞെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.

error: Content is protected !!