ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,726 പേര്‍ക്ക് രോഗമുക്തി / 35,551 പുതിയ കോവിഡ് കേസുകൾ / നിലവില്‍ 4,22,943 സജീവ കേസുകൾ

ഇന്ത്യയിൽ 35,551 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 95,34,965 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 526 മരണം കൂടി സ്ഥിരീകരിച്ചതോടെ, രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1,38,648 ആയിട്ടുണ്ട്.

നിലവില്‍ 4,22,943 സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,726 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 89,73,373 ആയി.

error: Content is protected !!