അബൂദാബി ആരോഗ്യം

യുഎഇയിൽ സജീവകോവിഡ് കേസുകളുടെ എണ്ണം 15000 കടന്നു / ഇന്ന് 5 കോവിഡ് മരണങ്ങൾ / 1,317 പുതിയ കോവിഡ് കേസുകൾ / 655 പേർക്ക് രോഗമുക്തി

യുഎഇയിൽ ഇന്ന് 1,317  പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 655 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. 5 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 1,317 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 172,751 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 655 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 157,035 ആയി.

യുഎഇയിൽ നിലവിൽ 15,131 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 585 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

132,380 പുതിയ കോവിഡ് ടെസ്റ്റുകൾ ഉൾപ്പെടെ യുഎഇയിൽ ഇതുവരെ 16.99 ദശലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകൾ നടത്തിയിട്ടുണ്ട് .

 

error: Content is protected !!