അബൂദാബി

യുഎഇയുടെ ചൊവ്വ ദൗത്യം ; ഹോപ്പ് പ്രോബ് എടുത്ത പുതിയ ചിത്രം പങ്ക് വെച്ച് ഷെയ്ഖ് മുഹമ്മദ്

യുഎഇയുടെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇയുടെ ഹോപ്പ് പ്രോബ് മിഷൻ റെഡ് പ്ലാനറ്റിലേക്കുള്ള യാത്രയ്ക്കിടെ എടുത്ത ചൊവ്വയുടെ ഏറ്റവും പുതിയ ചിത്രം ട്വിറ്ററിലൂടെ പങ്ക് വെച്ചു.

”എമിറേറ്റ്സ് മാർസ് മിഷൻ ചൊവ്വയിലേക്കുള്ള യാത്രയ്ക്കിടെ എടുത്ത ഗ്രഹത്തിന്റെ ഫോട്ടോ. ഇനിയും 135 ദശലക്ഷം കിലോമീറ്റർ യാത്ര ചെയ്യണ്ടതുണ്ട്, എത്തിച്ചേരാനുള്ള തീയതി 2021 ഫെബ്രുവരി 9 ആയിരിക്കും ”. തന്റെ ട്വിറ്ററിലൂടെ ചിത്രം സഹിതം ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

കഴിഞ്ഞ ജൂലൈ ആദ്യത്തിലായിരുന്നു യുഎഇ ചൊവ്വയുടെ ഹോപ്പ് പ്രോബ് വിജയകരമായി വിക്ഷേപിച്ചത്.

error: Content is protected !!