അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 1,311പുതിയ കോവിഡ് കേസുകൾ / 793 പേർക്ക് രോഗമുക്തി / ഒരു മരണം

യുഎഇയിൽ ഇന്ന് 1,311 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 793 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 1,311 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 174,062 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 793 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 157,828 ആയി.

യുഎഇയിൽ നിലവിൽ 15,648 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 586 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

113,928  പുതിയ കോവിഡ് ടെസ്റ്റുകൾ ഉൾപ്പെടെ യുഎഇയിൽ ഇതുവരെ 17.1 ദശലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകൾ നടത്തിയിട്ടുണ്ട് .

 

error: Content is protected !!