Info ഇന്ത്യ

വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു ; തദ്ദേശ വാക്സിൻ പിന്നെയും വിവാദത്തിൽ

തദ്ദേശമായി വികസിപ്പിച്ച‌ കോവിഡ് വാക്സിന്‍ വീണ്ടും വിവാദത്തില്‍. പരീക്ഷണ വാക്‌സിനെടുത്ത ഹരിയാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു.

വാക്‌സിനെടുത്ത ഹരിയാന ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ വിജ്ജിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാരത് ബയോട്ടെക് വികസിപ്പിച്ച കോവാക്‌സിന്‍ പരീക്ഷണ ഡോസ് കുത്തിവെച്ച ശേഷമാണ് അനില്‍ വിജ്ജിന് കോവിഡ് സ്ഥിരീകരിച്ചത്.കോവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി നവംബര്‍ 20ന് മന്ത്രി വാക്‌സിന്‍ സ്വീകരിച്ചിരുന്നു. കോവിഡ് രോ​ഗബാധിതനായ വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ വിവരമറിയിച്ചത്. അദ്ദേഹം അംബാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വാക്സിന്‍ ട്രയല്‍ സ്വീകരിച്ച യുവാവിന് ഗുരുതര രോഗം കണ്ടെത്തിയിട്ടും ട്രയല്‍ നിര്‍ത്തിവെക്കാതിരുന്നതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഹൈദരാബാദിലെ ഭാരത് ബയോടെക്കാണ് കൊവാക്സിന്‍ വികസിപ്പിച്ചത്.‌

മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്‌ കടന്ന ഭാരത് ബയോട്ടെക് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. 90 % വിജയം കണ്ടിരുന്നു എന്നാണ് കോവാക്‌സിന്‍ നിര്‍മ്മാതാക്കള്‍ അവകാശപ്പട്ടത്.

error: Content is protected !!