ദുബായ്

ദുബായിൽ 40-ാമത് ജൈറ്റക്‌സ് 2020 സാങ്കേതിക വാരാഘോഷത്തിന് നാളെ തുടക്കം

മേഖലയിലെ ഏറ്റവും വലിയ ടെക്നോളജി ഇവന്റായ ജൈറ്റക്‌സ് 2020 സാങ്കേതിക വാരാഘോഷത്തിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നാളെ ഞായറാഴ്ച മുതൽ തുടക്കമാകുന്നു.

ഡിസംബർ 6 മുതൽ 10 വരെയായിരിക്കും ജൈറ്റക്‌സ് 2020 നടക്കുക.കോവിഡിന് ശേഷം ദുബായിലെ മീറ്റിംഗുകൾ , ഇന്സെന്റീവ്സ്, സമ്മേളനങ്ങൾ, എക്സിബിഷനുകൾ എന്നിവ നടക്കുന്ന ഏറ്റവും വലിയ ഇവന്റായിരിക്കും ജൈറ്റക്‌സ് ടെക്നോളജി വീക്ക് 2020.

കനത്ത കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ജൈറ്റക്‌സ് നടക്കുക.ഈ ജൈറ്റക്‌സിന്റെ നാൽപതാം എഡിഷനിൽ അറുപതിലേറെ രാജ്യങ്ങളുടെയും 1,200 ലധികം വൻകിട സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും പങ്കാളിത്തം കാണാനാകും.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആഗ്മെന്റഡ് അനലിറ്റിക്‌സ്, ക്ലൗഡ് ആൻഡ് എഡ്ജ് കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, ഡിജിറ്റൽ ഇക്കണോമിക്‌സ്, ഭാവിയിലെ മൊബിലിറ്റി, പുതിയ ട്രെൻഡുകളും ഇവന്റിൽ പ്രദർശിപ്പിക്കും.

error: Content is protected !!