അന്തർദേശീയം അബൂദാബി

സുപ്രധാന ഓപ്പറേഷനിലൂടെ 549 കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്നും രക്ഷപ്പെടുത്തിയതായി യുഎഇ ആസ്ഥാനമായുള്ള ഇന്റർനാഷണൽ സെക്യൂരിറ്റി അലയൻസ്

സുപ്രധാന ഓപ്പറേഷനിലൂടെ 549 കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്നും രക്ഷപ്പെടുത്തിയതായി യുഎഇ ആസ്ഥാനമായുള്ള ഇന്റർനാഷണൽ സെക്യൂരിറ്റി അലയൻസ്

11 സർക്കാരുകളുടെ സഹകരണത്തോടെയുള്ള ശിശുസംരക്ഷണ പ്രവർത്തനത്തിന്റെ ഫലമായി 549 കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്നും രക്ഷപ്പെടുത്തിയതായി അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ സെക്യൂരിറ്റി അലയൻസ് (ഐ‌എസ്‌എ) ഉദ്യോഗസ്ഥർ അറിയിച്ചു.കുട്ടികളെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട 771 അറസ്റ്റുകൾക്കും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട 580 വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും തടയുന്നതിനും ഐ‌എസ്‌എ നടപടികൾ സ്വീകരിച്ചതായി ഐ‌എസ്‌എയുടെ ലെഫ്റ്റനന്റ് അബ്ദുല്ല അൽ ഹാഷ്മി പറഞ്ഞു.

മോശം പരിതസ്ഥിതിയിൽ കഴിയുന്ന നൂറുകണക്കിന് കുട്ടികളെ ഈ ഓപ്പറേഷൻ വഴി തിരിച്ചറിയാൻ കഴിഞ്ഞു. പൊലീസും ശിശു സംരക്ഷണ സേവനങ്ങളും അവരെ ആ വീടുകളിൽ നിന്ന് മാറ്റി സുരക്ഷിത വീടുകളിൽ പാർപ്പിക്കുകയും അവർക്ക് ഉണ്ടായ ആഘാതം പരിഹരിക്കുന്നതിന് ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണം വാഗ്ദാനം ചെയ്യുകയും ചെയ്തെന്ന് ഐ‌എസ്‌എയിലെ ഒരു ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ ഹമദ് ഖതിർ വ്യക്തമാക്കി

error: Content is protected !!