ഷാർജ

ഷാർജയിൽ ദേശീയ ദിന അവധി ദിവസങ്ങളിൽ റോഡപകടമരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല ; ട്രാഫിക് മാനേജ് മെന്റിന് നന്ദിയറിയിച്ച് ഷാർജ പോലീസ്

സമഗ്രമായ ട്രാഫിക് മാനേജുമെന്റ് പദ്ധതിക്ക് നന്ദി, 49-ാമത് യുഎഇ ദേശീയ ദിന അവധി ദിവസങ്ങളിൽ ഷാർജ എമിറേറ്റ് റോഡുകളിൽ മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഷാർജ പോലീസ് പറഞ്ഞു.

ഡിസംബർ 1 മുതൽ ഡിസംബർ 4 വരെയുള്ള അവധി ദിവസങ്ങളിൽ ഷാർജ പോലീസ് സെൻട്രൽ ഓപ്പറേഷൻ റൂമിലെ കോൾ സെന്ററിന് 20,282 എമർജൻസി & നോൺ എമർജൻസി ഫോൺ കോളുകൾ ലഭിച്ചതായും ഷാർജ പോലീസിന്റെ ഓപ്പറേഷൻ വിഭാഗം ഡയറക്ടർ കേണൽ ജാസിം ബിൻ ഹഡ പറഞ്ഞു.

അവധി ദിവസങ്ങളിൽ നിരവധി ട്രാഫിക് അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും , ഇവയിൽ മിക്കതും അമിത വേഗതയും വാഹനങ്ങൾക്കിടയിൽ മതിയായ സ്ഥലം നൽകാത്തതുമായി ബന്ധപ്പെട്ടുള്ളതാണ്.

error: Content is protected !!