fbpx
അബൂദാബി

സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ; സ്വകാര്യമേഖലക്കും നിർബന്ധമാക്കും

അബുദാബി: സ്വകാര്യമേഖലയിലും സർട്ടിഫിക്കറ്റ് സാക്ഷ്യപെടുത്താൻ നിയമം വരുന്നു. സ്വദേശികളും വിദേശികളും ഉൾപ്പടെ വിവിധ ജോലികളിൽ പ്രവർത്തിക്കുന്നവരെയും ജോലികൾക്കു പ്രവേശിക്കുന്നവരെയും നിയമം ബാധിക്കും. സ്ഥാനക്കയത്തിനു വേണ്ടി ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയവരും സാക്ഷ്യപെടുത്തലിനു വിധേയമാകും.

യുഎഇ വിദ്യാഭ്യാസ മന്ത്രാലയമാണ് സ്വദേശിവൽക്കരണ, മാനവവിഭവശേഷി മന്ത്രാലയവുമായി സഹകരിച്ച് സർട്ടിഫിക്കറ്റ് സാക്ഷ്യപെടുത്തുന്നതിന്റെ ആവശ്യകത ചൂണ്ടികാണിച്ചിരിക്കുന്നതു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

error: Content is protected !!