ഷാർജ

കോവിഡ് -19 ; ഷാർജയിലെ എല്ലാ വരിക്കാർക്കും സൗജന്യ കുപ്പിവെള്ളവുംഹാൻഡ്‌ സാനിറ്റൈസറുകളുമായി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി

ഷാർജയിലെ എല്ലാ വരിക്കാർക്കും സൗജന്യ കുപ്പിവെള്ളവും ഹാൻഡ്‌ സാനിറ്റൈസറുകളുമായി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി.

കോവിഡ് -19 ന്റെ വ്യാപനം കുറയ്ക്കുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നതിനുള്ള ശുചിത്വ നടപടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഷാർജയിലെ എല്ലാ വരിക്കാർക്കും ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സെവ്ഗ) അണുവിമുക്തമാക്കുന്ന വൈപ്പുകളും ഹാൻഡ് സാനിറ്റൈസറുകളും സുലാൽ കുപ്പിവെള്ളവും നൽകും.

സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരം താമസക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനാണ് നടപടിയെന്ന് SEWGA എ ചെയർമാൻ ഡോ. റാഷിദ് അലീം പറഞ്ഞു.

error: Content is protected !!