ഷാർജ

ലേബർ ക്യാമ്പിൽ വിശക്കുന്നവർക്ക് സഹായവുമായി ഷാർജ ഐ.എം.സി. സി

കഴിഞ്ഞ നാല് മാസത്തിലധികമായി തൊഴിലും ശമ്പളവും ആനുകൂല്യങ്ങളും ഒന്നുമില്ലാതെ ആഹാരം കഴിക്കാൻപോലും ബുദ്ധിമുട്ടി കഴിയുകയായിരുന്ന ഷാർജ ലേബർ ക്യാമ്പിലെ അമ്പതിലധികം വരുന്ന പ്രവാസികൾക്ക് ആശ്വാസമായി ഷാർജ ഐ. എം. സി. സി ഭക്ഷണമെത്തിച്ചു. കോവിഡ് കാലഘട്ടത്തെതുടർന്ന് ജോലി പുനരാരംഭിക്കാൻ കഴിയുമെന്ന് വിചാരിച്ചിരുന്നെങ്കിലും ഈ പ്രവാസികൾക്ക് തൊഴിലോ ഭക്ഷണമോ ലഭ്യമായിട്ടില്ല. ഏതാനും സന്നദ്ധപ്രവർത്തകർ വിവരം ഷാർജ ഐ. എം. സി. സി ഘടകത്തെ അറിയിച്ചപ്പോൾ പെട്ടെന്ന് തന്നെ ആഹാരം സംഘടിപ്പിച്ച് ഇന്ന് വിതരണം ചെയ്യുകയായിരിന്നു. ഇതിന് മനാഫ് കുന്നിൽ, അനീഷ് റഹ്മാൻ നീർവേലി എന്നിവർ ചേർന്ന് നേതൃത്വം നൽകി.

error: Content is protected !!