ദുബായ്

ദുബായിൽ ജെറ്റ് സ്കീസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു ; മറ്റൊരാൾക്ക് പരിക്കേറ്റു

ദുബായിലെ പാം ജുമൈറയ്ക്ക് സമീപം ജെറ്റ് സ്കീസ് ​​അപകടത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു

ദുബായിലെ പാം ജുമൈറയ്ക്ക് സമീപം ഒരു ജെറ്റ് സ്കീസ് മറ്റൊരു ജെറ്റ് സ്കീസുമായി കൂട്ടിയിടിച്ചതിനെതുടർന്ന് ഒരാൾ മരിച്ചു.ഇന്നലെ ഞായറാഴ്ചയാണ് സംഭവം നടന്നത്. രണ്ടാമത്തെ ജെറ്റ് സ്കീസ് ഉപയോഗിച്ചയാൾക്ക് അപകടത്തിൽ പരിക്കേറ്റതായി പോർട്സ് പോലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ സയീദ് അൽ മധാനി പറഞ്ഞു.

അശ്രദ്ധയാണ് അപകടത്തിന് കാരണമായത്. ”കേണൽ അൽ മധാനി പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും സുരക്ഷിതമായ വേഗത നിലനിർത്താനും ജെറ്റ് സ്കീസുകൾക്കിടയിൽ മതിയായ അകലം പാലിക്കാനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

error: Content is protected !!