അബൂദാബി ആരോഗ്യം

അബുദാബിയിൽ റഷ്യൻ നിർമിത കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ തുടങ്ങുന്നു : സന്നദ്ധപ്രവർത്തകർക്ക് നഷ്ടപരിഹാരവും

യുഎഇയിൽ റഷ്യൻ നിർമിത കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതായി അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു.

റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (ആർ.ഡി.ഐ.എഫ്), റഷ്യൻ പരമാധികാര വെൽത്ത് ഫണ്ട്, അബുദാബി ആസ്ഥാനമായുള്ള ഹെൽത്ത് ഇൻവെസ്റ്റ്‌മെന്റ് എന്നിവരുമായി സഹകരിച്ചാണ് പരീക്ഷണത്തിന് സൗകര്യമൊരുക്കുന്നത്. പരീക്ഷണത്തിൽ പങ്കാളികളാകാൻ സന്നദ്ധസേവകർ www.v4v.ae എന്ന വിലാസത്തിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കുശേഷം യു എ ഇയിൽ നടപ്പാക്കുന്ന രണ്ടാമത് വാക്സിൻ പരീക്ഷണമാണിത്.

നിലവിൽ, അബുദാബിയിൽ നിന്നുള്ള 500 സന്നദ്ധസേവകർക്ക് മാത്രമേ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ കഴിയൂ.സ്പുട്‌നിക് വി കോവിഡ് -19 വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത സന്നദ്ധസേവകർക്ക് നഷ്ടപരിഹാരവും ലഭിക്കും – അത് 1500 ദിർഹം വരെയാകാമെന്ന് എന്ന് പ്രോഗ്രാമിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു.

error: Content is protected !!