അബൂദാബി ആരോഗ്യം

കോവിഡ് നിയന്ത്രണ വിധേയം ; അബുദാബിയിൽ രണ്ടാഴ്ചയ്ക്കകം എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങൾ പൂർണമായും പുനരാരംഭിക്കും

അബുദാബിയിൽ രണ്ടാഴ്ചയ്ക്കകം എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങൾ പൂർണമായും പുനരാരംഭിക്കാനായി ബന്ധപ്പെട്ട അധികാരികളുമായി ഒരുക്കങ്ങൾ ആരംഭിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി ഫോർ കോവിഡ് -19 പാൻഡെമിക്കിക്ക് അറിയിച്ചു.

കോവിഡിന്റെ വ്യാപനം തടയുന്നതിനായി മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നത്തിൽ നേടിയ വിജയമാണ്‌ പ്രവർത്തനങ്ങൾ പൂർണമായും പുനരാരംഭിക്കാനായി ബന്ധപ്പെട്ട അധികാരികൾ നടപടികൾ സ്വീകരിക്കുന്നതെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

ആരോഗ്യപരമായ എല്ലാ നേട്ടങ്ങളും സംരക്ഷിക്കുന്നതിനായി കോവിഡ് മുൻകരുതൽ നടപടികൾ മെച്ചപ്പെടുത്തുന്നതോടൊപ്പം എമിറേറ്റിലെ എല്ലാ സാമ്പത്തിക, ടൂറിസം, സാംസ്കാരിക, വിനോദ പ്രവർത്തനങ്ങൾ പൂർണമായും പുനരാരംഭിക്കും.

error: Content is protected !!