ഇരുനൂറു കോടിയിലേറെ കളക്ഷന്‍ നേടിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഉറിക്കു ശേഷം വിക്കി കൌശല്‍, പീകൂ ,ഒക്ടോബര്‍ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് ഷൂജിത് സര്‍കാരിന്റെ പുതിയ ചിത്രത്തില്‍ വീര നായകന് ഉദ്ധം സിംഗ് ആയി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ജാലിയന്‍വാല ഭാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം വഹിച്ച മൈക്കിള്‍ ഓ ഡോയെര് നെ കൊന്ന വിപ്ലവ നായകന് ആണ് ഷഹീദ് ഉദ്ധം സിംഗ്.ഉറിയുടെ റിലീസിന് മുന്‍പ് തന്നെ കരണ്‍ ജോഹറിന്റെയും അനുരാഗ് കാശ്യപിന്റെയും ചിത്രത്തില്‍ നായകനായി വിക്കി അഭിനയിച്ചിരുന്നു.ഉറിയുടെ വിജയം വിക്കിയെ വരുണ്‍ ധവാന് ആയുഷ്മാന്‍ ഖുറാന പോലെയുള്ള young superstar മാരുടെ ലിസ്റ്റില്‍ ചേര്‍ത്തിരിക്കുകയാണ് . കരണ്‍ ജോഹറിന്റെ തക്ത് ആണ് ഷൂട്ട് തുടങ്ങാന്‍ പോകുന്ന വിക്കിയുടെ അടുത്ത ചിത്രം . രണ് വീര്‍ ,കരീന ,ആലിയ ഭട്ട് എന്നിവരാണ് ഈ ബ്രഹ്മാണ്ട ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത് .