fbpx
ദുബായ്

കോവിഡ് കാലത്തെ സന്നദ്ധ സേവനത്തിന് മർകസ് വളണ്ടിയർമാർക്ക് ദുബൈ പോലീസിന്റെ ആദരം

 

ദുബൈ: കോവിഡ് കാലത്ത് ദുബൈ ജബൽ അലി ഏരിയയിൽ മികച്ച സ്വയം സന്നദ്ധ സേവനം ചെയ്ത മർകസ് വളണ്ടിയർമാരെ ദുബൈ പോലീസ് ആദരിച്ചു. ജബൽ അലി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മുഖ്യ അഥിതി ഇന്ത്യൻ ഗ്രാൻഡ്‌ മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംബന്ധിച്ചു.
സന്നദ്ധ സേവന പ്രവർത്തകരുടെ കഠിനധ്വാനവും ആത്മാർത്ഥതയും കോവിട് താണ്ടവമാടിയ വേളയിൽ ഞങ്ങൾക്ക് ബോധ്യപെട്ടതാണെന്നും അത്കൊണ്ട് തന്നെ അവരെ ബഹുമാനിക്കുകയും ആദരിക്കുന്നു വെന്നും രാജ്യത്തെ വളരെ വേഗത്തിൽ സാധാരണ നിലയിൽ എത്തിക്കാൻ സാധിച്ചതിൽ സന്നദ്ധ സേവകരുടെ പ്രവർത്തനവും കാരണമായെന്നും ബ്രിഗെഡിയർ ജനറൽ ഡോ ആദിൽ അൽ സുവൈദി പറഞ്ഞു.
ദുരിതം നിറഞ്ഞ കോവിഡ് കാലയളവിൽ ജബൽ അലി ഐസുലേഷൻ സെന്ററിൽ മൂന്ന് ഷിഫ്റ്റായി 24 മണിക്കൂറും പ്രവർത്തിച്ചു. ആവശ്യക്കാർക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്‌തും ലേബർ ക്യാമ്പുകളിലും സൂപ്പർ മാർക്കറ്റ് പോലുള്ള ആളുകൾ കൂട്ടം കൂടുന്ന സ്ഥലങ്ങളിൽ ബോധവത്കരണം നടത്തിയും പോസ്റ്ററുകൾ പതിച്ചും കൂടാതെ ദിനേന വതനി അൽ ഇമറാത്തിന്റെ 43000 ഭക്ഷണപ്പോതികളും വിതരണം ചെയ്‌തും മർക്സ് ICF RSC വളണ്ടിയർമാർ മർക്സ് പ്രവർത്തകർ ജബൽ അലിയുടെ മുക്കിലും മൂലയിലും കർമ്മനിരധരായിരുന്നു. ടീം ലീഡർ ലുക്മാൻ മങ്ങാട്,മുഹമ്മദ്‌ അലി വയനാട്, സദഖതുല്ലാഹ് വളാഞ്ചേരി, ഷൗക്കത് മേപ്പറമ്പ്, റിയാസ് കുനിയിൽ, ശംസുദ്ധീൻ വൈലത്തൂർ, ബാദുഷ ഉദിനൂർ, ഫിറോസ് തറോൽ, എന്നിവരെ ചടങ്ങിൽ ആദരിച്ചു ബാക്കിയുള്ള മുഴുവൻ വളണ്ടിയേഴ്‌സിനുമുള്ള പ്രശസ്തി പത്രവും ചടങ്ങിൽ ടീം ലീഡർ ലുക്മാൻ മങ്ങാടിന് കൈമാറി.

error: Content is protected !!