Info

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6.92 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,92,05,721 ആയി. അഞ്ച് ലക്ഷത്തിലധികം പുതിയേ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 15,74,705 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി എഴുപത്തിയൊമ്ബത് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ,ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണം 1,41,735 ആയി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷത്തില്‍ താഴെയായി. ഇത് ആകെ രോഗബാധിതരുടെ 4.1 ശതമാനം മാത്രമാണ്. രോഗമുക്തി നിരക്ക് 94 ശതമാനമായി ഉയര്‍ന്നു.

error: Content is protected !!