അബൂദാബി ആരോഗ്യം

യുഎഇയുടെ കോവിഡ് വാക്സിനായി പൊതുജനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം

ചൈനയിലെ സിനോഫാം സിഎൻബിജി കമ്പനി വികസിപ്പിച്ച കോവിഡ് വാക്സിൻ യുഎഇ ഔദ്യോഗികമായി അംഗീകരിച്ചതോടെ പൊതുജനങ്ങൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും അതാത് നിയന്ത്രിക്കുന്ന ക്ലിനിക്കുകളിലും വാക്സിൻ ലഭിക്കുന്നതിന് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനായി താമസക്കാർക്ക് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സെഹ) കോൾ സെന്ററിൽ (80050) വിളിക്കാം.

ആദ്യ ഡോസ് എടുത്ത ശേഷം, രണ്ടാമത്തേത് 21 ദിവസത്തിന് ശേഷമാണ് നൽകുക. വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്ന താമസക്കാർക്ക് സെഹാ സെന്ററിൽ വിളിച്ച് എമിറേറ്റ്സ് ഐഡി വിശദാംശങ്ങൾ നൽകാം. പിന്നീട് കോൾ സെന്റർ എക്സിക്യൂട്ടീവ് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ക്ലിനിക്കിലോ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യും. യുഎഇയിൽ ഫ്ലൂ വാക്സീൻ എടുത്തവരാണെങ്കിൽ രണ്ടാഴ്ചയ്ക്കു ശേഷമേ കോവിഡ് വാക്സിൻ എടുക്കാവൂ.

error: Content is protected !!