അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയിൽ 19000 കടന്ന് സജീവകോവിഡ് കേസുകൾ / ഇന്ന് 4 കോവിഡ് മരണങ്ങൾ / 1,255 പുതിയ കോവിഡ് കേസുകൾ കൂടി

യുഎഇയിൽ ഇന്ന് 1,255 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 657 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്നും 4 മരണം റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 1,255 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 181,405 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 657  പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 161,741ആയി.

യുഎഇയിൽ നിലവിൽ 19,062 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 602 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

156,425 പുതിയ കോവിഡ് ടെസ്റ്റുകൾ ഉൾപ്പെടെ യുഎഇയിൽ ഇതുവരെ 17.7 ദശലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.

error: Content is protected !!