ദുബായ്

ദുബായിൽ റെസ്റ്ററന്റുകളുടെ പ്രവർത്തനത്തിൽ വീണ്ടും ചില ഭേദഗതികളുമായി ടൂറിസം ഡിപ്പാർട്ട്മെൻറ്റ്

ദുബായിൽ റെസ്റ്ററന്റുകളുടെ പ്രവർത്തനത്തിൽ വീണ്ടും ചില ഭേദഗതികൾ വരുത്തി ടൂറിസം ഡിപ്പാർട്ട്മെൻറ്റ്. ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഭേദഗതി അനുസരിച്ച് ദുബായിലെ റെസ്റ്ററന്റുകളിൽ 8 ടേബിളിന് പകരം 10 ടേബിൾ വരെയാകാം.എന്റർടൈൻമെൻറ്റ് ആക്ടിവിറ്റികളുടെ സമയം ഒരു മണിയിൽ നിന്ന് രണ്ട് മണി വരെ ആയി നീട്ടിയിട്ടുണ്ട്. ആൽക്കഹോൾ ബോട്ടിലുകളായി നൽകാൻ അനുവാദം നല്കയിട്ടുണ്ട്. എന്റർടൈൻമെൻറ്റ് ഉള്ള റെസ്റ്ററെന്റ്കളിൽ സ്റ്റേജിലെ പ്രകടനം മതിയായ അകലം പാലിച്ചുകൊണ്ട് ഫുൾ ബാൻഡ് ഉപയോഗിക്കാവുന്നതാണ്.

error: Content is protected !!