അന്തർദേശീയം ആരോഗ്യം

ഫൈസര്‍ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്ക അനുമതി നല്‍കി.

ഫൈസര്‍ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്ക അനുമതി നല്‍കി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന് അനുമതി നല്‍കിയത്. നിലവില്‍ ബ്രിട്ടണ്‍, കാനഡ, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നീ എന്നീ രാജ്യങ്ങളും ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയിട്ടുണ്ട്.

അമേരിക്കയില്‍ കോവിഡ് രോഗബാധ ഏതാനും ആഴ്ചകള്‍ക്കിടയില്‍ കുത്തനെ വര്‍ധിച്ചതിനിടെയാണ് വാക്‌സിന് അനുമതി നല്‍കിയിരിക്കുന്നത്. ഇതിനിടെ, ബ്രിട്ടണില്‍ ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍ സ്വീകരിച്ച രണ്ടു പേര്‍ക്ക് പ്രതികൂലഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന്, അലര്‍ജിയുളളവര്‍ ഫൈസര്‍ കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കരുതെന്ന് ബ്രിട്ടണിലെ മെഡിസിന്‍ റെഗുലേറ്ററി അതോറിറ്റി നിര്‍ദേശിച്ചിരുന്നു.

error: Content is protected !!