ദുബായ്

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനത്തിന് ദുബായ് ഗവൺമെന്റിൽ അംഗീകാരം നൽകിയതായി ഷെയ്ഖ് ഹംദാൻ

പുതിയ മാറ്റങ്ങളെ നേരിടാനും ദുബായ് സർക്കാരിന്റെ മുൻനിര സ്ഥാനം ശക്തിപ്പെടുത്താനും മാനവ വിഭവശേഷി ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന (വർക്ക്-ഫ്രം-ഹോം) സംവിധാനത്തിന് ദുബായ് ഗവൺമെന്റിൽ അംഗീകാരം നൽകിയതായി ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

ഭാവിയിലെ ജോലിയുടെ ആവശ്യകതകൾ നിറവേറ്റുകയും മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടിത്തങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹൈസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ തീരുമാനത്തിന് അനുസൃതമായാണ് ഈ നീക്കം.

കോവിഡ് പാൻഡെമിക് സമയത്ത് ബിസിനസിന്റെ സുസ്ഥിരത നിലനിർത്തുന്നതിൽ വിജയിച്ചതായി തെളിയിച്ച പരിഹാരങ്ങളിലൊന്നാണ് റിമോട്ട് വർക്ക്. ഇത് ഒരു സൗകര്യപ്രദമായ സംവിധാനമാണ്, അത് ഒരു ജീവനക്കാരന് തന്റെ ചുമതലകൾ നിർവഹിക്കാൻ പ്രാപ്തമാക്കുകയും കൂടുതൽ ക്രിയാത്മകമായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഷെയ്ഖ് ഹംദാൻ പറഞ്ഞു.

പുതിയ ഘട്ടത്തിൽ പുതിയ ഉപകരണങ്ങളും സർക്കാർ സ്ഥാപനങ്ങളിൽ ഒരു പുതിയ ചിന്താ രീതിയും ആവശ്യമാണെന്നും ഇത് ജീവനക്കാരുടെ ഉൽപാദനക്ഷമതയെയും ജോലിസ്ഥലത്തെ അവരുടെ നല്ല സ്വാധീനത്തെയും പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആശയവിനിമയവും വിവരസാങ്കേതികവിദ്യയും ഉപയോഗിച്ച് ജീവനക്കാർക്ക് എവിടെനിന്നും തന്റെ ചുമതലകൾ നിർവഹിക്കാൻ കഴിയുന്ന ഭാവി ജോലികളുടെ ആവശ്യകതയ്ക്ക് അനുസൃതമായാണ് റിമോട്ട് വർക്ക് സിസ്റ്റം (വർക്ക്-ഫ്രം-ഹോം) അംഗീകരിച്ചത്.

error: Content is protected !!