ദുബായ്

ഗതാഗത നിയമ ലംഘനങ്ങൾ ; റാഷിദിയയിൽ 44 വാഹനങ്ങളും, 247 സൈക്കിളുകളും, 16 ഇ-സ്കൂട്ടറുകളും കണ്ടുകെട്ടിയതായി ദുബായ് പോലീസ്

കഴിഞ്ഞ 11 മാസത്തിനിടെ ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയും ലംഘിച്ചതിന് 44 വാഹനങ്ങളും, 247 സൈക്കിളുകളും, 16 ഇ-സ്കൂട്ടറുകളും കണ്ടുകെട്ടിയതായി അൽ റാഷിദിയ പോലീസ് സ്റ്റേഷൻ അറിയിച്ചു.

വാരാന്ത്യത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിനും രാത്രി പൊതു റോഡുകളിൽ വാഹനമോടിച്ച് താമസക്കാർക്കും മരുഭൂമിയിൽ പോകുന്നവർക്ക് ശല്യമുണ്ടാക്കുകയും അവരുടെ ജീവിതത്തെയും മറ്റ് റോഡ് ഉപയോഗിക്കുന്നവരുടെ ജീവിതത്തെയും അപകടത്തിലാക്കുകയും ചെയ്തതിന് രണ്ട് നിയമലംഘകരെ പട്രോളിംഗ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

18 നും 30 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരാണ് പിടിക്കപ്പെട്ടത്. ഗുരുതരവും ദോഷകരവുമായ പ്രത്യാഘാതങ്ങൾ പരിഗണിക്കാതെ തന്നെ മാതാപിതാക്കൾ ഉത്തരവാദിത്തമില്ലാതെ ഈ ചെറുപ്പക്കാർക്ക് എഞ്ചിൻ മോഡിഫൈ ചെയ്യാൻ ധനസഹായം നൽകിയതായും റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടത്തിലാക്കുന്ന ഒരു ലംഘനവും ദുബായ് പോലീസ് അംഗീകരിക്കില്ലെന്നും അൽ റാഷിദിയ പോലീസ് സ്റ്റേഷൻ ഡയറക്ടർ പറഞ്ഞു.സമൂഹത്തെ സംരക്ഷിക്കുന്നതിനായി ഇത്തരം നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 901 എന്ന നമ്പറിൽ വിളിച്ച് ഈ നിയമലംഘകരെ റിപ്പോർട്ട് ചെയ്യാൻ മടിക്കരുത്. കാരണം ഇത്തരം റിപ്പോർട്ടുകളിൽ നടപടിയെടുക്കാൻ കമാൻഡ് ആൻഡ് കൺട്രോൾ റൂം മുഴുവൻ സമയവും തയ്യാറാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

error: Content is protected !!