fbpx
അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 5 കോവിഡ് മരണങ്ങൾ / 1,196 പുതിയ കോവിഡ് കേസുകൾ കൂടി

യുഎഇയിൽ ഇന്ന് 1,196 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 694 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്നും 5 മരണം റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 1,196 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 182,601 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 694 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 162,435 ആയി.

യുഎഇയിൽ നിലവിൽ 19,559 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 607 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

163,352 പുതിയ കോവിഡ് ടെസ്റ്റുകൾ ഉൾപ്പെടെ യുഎഇയിൽ ഇതുവരെ 18.1 ദശലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.

error: Content is protected !!