fbpx
Info

അരലക്ഷം കർഷകർ കൂടി സമര കേന്ദ്രത്തിലേക്ക്

ഡല്‍ഹി അതിര്‍ത്തിയിലെ സമരകേന്ദ്രത്തിലേക്ക് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകരെത്തുന്നു . ഇന്ന് ആഗ്ര-ഡല്‍ഹി എക്സ്പ്രസ് പാതയും ജയ്പുര്‍-ഡല്‍ഹി ദേശീയപാതയും സ്തംഭിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചിരിക്കയാണ്.

എഴുനൂറോളം ട്രാക്ടറുകളിലും മറ്റു വാഹനങ്ങളിലുമായി അരലക്ഷത്തോളം കര്‍ഷകര്‍ ഡല്‍ഹിയിലെ കുണ്ട്‌ലി അതിര്‍ത്തിയിലേക്ക്‌ പുറപ്പെട്ടതായി കര്‍ഷകനേതാവ് എസ്.എസ്. പാന്തര്‍ അറിയിച്ചു. മൂന്നു ലക്ഷത്തിലേറെ കര്‍ഷകര്‍ തമ്ബടിച്ചിട്ടുള്ള സിംഘു അതിര്‍ത്തിയില്‍ വെള്ളിയാഴ്ച ഹരിയാണയില്‍നിന്നുള്ള കൂടുതല്‍പേരെത്തി.

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നതിനൊപ്പം 26 വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ചാരുണി) ആവശ്യപ്പെട്ടു. നിയമഭേദഗതിക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം കര്‍ഷകസംഘടനകള്‍ തള്ളിയതായി ബി.കെ.യു. പ്രസിഡന്റ് ഗുര്‍ണാം സിങ് ചാരുണി പറഞ്ഞു.ശനിയാഴ്ച പ്രധാനപാതകള്‍ ഉപരോധിക്കുന്നതിനൊപ്പം രാജ്യത്തെ ടോള്‍ പ്ലാസകള്‍ നികുതിപിരിക്കാന്‍ അനുവദിക്കാതെ തുറന്നുകൊടുക്കും. ഈ പ്രക്ഷോഭങ്ങള്‍ക്ക് 10 പ്രതിപക്ഷ തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു.

റിലയന്‍സിന്റെയും അദാനിയുടെയും ഉത്‌പന്നങ്ങള്‍ കര്‍ഷകര്‍ ബഹിഷ്കരിക്കാന്‍ തുടങ്ങി. കര്‍ഷകപ്രക്ഷോഭത്തെ പിന്തുണച്ച്‌ ഉത്തര്‍പ്രദേശില്‍ തിങ്കളാഴ്ച പ്രതിഷേധിക്കാന്‍ സമാജ്‌വാദി പാര്‍ട്ടിയും തീരുമാനിച്ചു. തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാകേന്ദ്രങ്ങള്‍ ഉപരോധിക്കാനും ബി.ജെ.പി. ഓഫീസുകള്‍ക്കുമുന്നില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും കര്‍ഷകസംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്

error: Content is protected !!