അബൂദാബി ആരോഗ്യം

യുഎഇ കോവിഡ് വാക്സിൻ; അബുദാബിയിൽ സ്വകാര്യആശുപത്രികളും വാക്സിൻ നൽകാൻ തുടങ്ങി.

അബുദാബിയിലെ താമസക്കാർക്ക് സ്വകാര്യ ആശുപത്രികൾ ശനിയാഴ്ച രാവിലെ മുതൽ ചൈനീസ് സിനോഫാർം കോവിഡ് -19 വാക്സിൻ ഷോട്ടുകൾ നൽകിത്തുടങ്ങി.

വാക്‌സിൻ അണുബാധയ്‌ക്കെതിരെ 86 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് യുഎഇ സിനോഫാർം കോവിഡ് -19 വാക്സിൻ അംഗീകരിച്ചത്.

ശനിയാഴ്ച രാവിലെ 9 മുതൽ വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പ് അബുദാബി സിറ്റിയിലും പരിസര പ്രദേശങ്ങളായ അൽ ഐൻ, അൽ ദാഫ്ര എന്നിവിടങ്ങളിലുമുള്ള 18 ഇടങ്ങളിൽ വാക്സിൻ നൽകുന്ന പ്രക്രിയ ആരംഭിച്ചു. രാവിലെ തന്നെ വാക്സിൻ സ്വീകരിക്കാൻ താമസക്കാരുടെ ക്യൂ അനുഭവപ്പെട്ടിരുന്നു.

വാക്സിൻ നൽകാനായി ബർജീൽ, മെഡിയർ, ലൈഫ് കെയർ, എൽ‌എൽ‌എച്ച് തുടങ്ങിയ ആശുപത്രികൾ അവരുടെ പ്രധാന കെട്ടിടങ്ങൾക്ക് പുറത്ത് സമർപ്പിത കോവിഡ് -19 വാക്സിൻ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.

error: Content is protected !!