fbpx
അബൂദാബി ആരോഗ്യം

യുഎഇയിൽ സജീവ കോവിഡ് കേസുകൾ 20000 കടന്നു / ഇന്ന് 1,154 പുതിയ കോവിഡ് കേസുകൾ കൂടി

യുഎഇയിൽ ഇന്ന് 1,154 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 613 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്നും 2 മരണം റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 1,154 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 183,755 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 613 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 163,048 ആയി.

യുഎഇയിൽ നിലവിൽ 20,098 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 609 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

156,513  പുതിയ കോവിഡ് ടെസ്റ്റുകൾ ഉൾപ്പെടെ യുഎഇയിൽ ഇതുവരെ 18.1 ദശലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.

error: Content is protected !!