fbpx
അന്തർദേശീയം

ഫൈസർ കോവിഡ് വാക്സിന് അമേരിക്കയിലും അനുമതി

ഫൈസറിന്റെ കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കി യു.എസ്
ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍. വാക്‌സിന്‍ കൊവിഡിനെതിരെ ഫലപ്രദമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. 16 വയസിനു മുകളിലുള്ളവരില്‍ ഉപയോഗിക്കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കി തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.

ഞങ്ങളുടെ തീരുമാനത്തിന് ശാസ്ത്രത്തിന്റെ പിന്തുണയുണ്ട്. വാക്‌സിന് ആവശ്യമായ സുരക്ഷയും ഫലപ്രാപ്തിയും ഉള്ളതായി ഡാറ്റകള്‍ സൂചിപ്പിക്കുന്നുവെന്നും ഇത് അപകട സാദ്ധ്യതകളെ മറികടന്നുവെന്നും വാക്സിനുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ഓഫീസ് മേധാവി പീറ്റര്‍ മാര്‍ക്ക്‌സ് പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ ഫൈസറിന് അനുമതി ലഭിച്ചിട്ടില്ല.

error: Content is protected !!