കേരളം ദുബായ്

തൃക്കോട്ടൂരിന്റെ കാഥികൻ യു. എ ഖാദറിനെ പ്രവാസ ലോകം അനുസ്മരിച്ചു

ദുബായ് ; കഴിഞ്ഞ ദിവസം അന്തരിച്ച കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവും പ്രശസ്ത നോവലിസ്റ്റുമായ യു.എ ഖാദറിനെ ഇ.സി .എച്ഛ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു . ഖിസൈസിലെ അൽ തവാർ സെന്ററിലായിരുന്നു ചടങ്ങ് ,സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങൾക്കാകെയും മതനിരപേക്ഷതയടക്കമുള്ള ജനാതിപത്യ മൂല്യങ്ങൾക്കാകെയും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിട വാങ്ങലെന്നു ചെയര്മാൻ ഇഖ്ബാൽ മാർക്കോണി അനുസ്മരിച്ചു . ചടങ്ങിൽ അബ്ദു റഹ്മാൻ , ജംഷാദ് അലി, അംജദ് , അനൂപ് നഹ , ഷിറാസ് അഹമ്മദ് , എന്നിവർ സംസാരിച്ചു , യു.എ.ഇ ലെ തിരഞ്ഞെടുക്കപ്പെടുന്ന സാഹിത്യ പ്രതിഭകൾക്ക് യു.എ ഖാദറിന്റെ പേരിൽ പ്രശസ്‌തി പത്രവും ക്യാഷ് അവാർഡും ജനുവരി ആദ്യ വാരം സമ്മാനിക്കുമെന്ന് സെയിൽസ് ഡയറക്ടർ ഫാരിസ് ഫൈസൽ അറിയിച്ചു . കഥ , നോവൽ ,കവിത എന്നീ ഇനങ്ങളിൽ പ്രത്യേക ജൂറി തിരഞ്ഞെടുക്കുന്ന മൂന്ന് വിഭാഗങ്ങളിലായിരിക്കും അവാർഡുകൾ സമ്മാനിക്കുക .

error: Content is protected !!