റാസൽഖൈമ

യുഎഇ ഡ്രൈവിംഗ് ലൈസൻസ് : റാസ് അൽ ഖൈമയ്‌ക്കായി പുതിയ നിയമങ്ങൾ

റാസ് അൽ ഖൈമയിൽ ഇനി ഡ്രൈവിംഗ് ലൈസൻസിനായി എല്ലാ അപേക്ഷകരും 15 ദിവസ നിർബന്ധിത പരിശീലനം പൂർത്തിയാക്കണമെന്ന് റാസ് അൽ ഖൈമ (ആർ‌എകെ) പോലീസ് അറിയിച്ചു.
എമിറേറ്റിലെ ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനാണ് ഈ നീക്കമെന്ന് ആർ‌കെ പോലീസ് സെൻട്രൽ ഓപ്പറേഷൻസ് ജനറൽ ജനറൽ ബ്രിഗേഡിയർ ഡോ. മുഹമ്മദ് സയീദ് അൽ ഹുമൈദി പറഞ്ഞു. ഇതുവരെ 6 ദിവസത്തെ പരിശീലനമായിരുന്നു നിർബന്ധം.

ഇരുട്ടിൽ സുരക്ഷിതമായി വാഹനമോടിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാൻ ഒപ്പം രാത്രികാല ഡ്രൈവിങ് പരിശീലനവും നേടണം.

15 ദിവസത്തിൽ അഞ്ചുദിവസം ഡ്രൈവിങ് സ്കൂളിനകത്തായിരിക്കും പരിശീലനം. ബാക്കി ദിവസങ്ങളിൽ റോഡിൽ പരിശീലനമുണ്ടാകും. രണ്ടുദിവസം രാത്രികാല ഡ്രൈവിങ്ങിലും പരിശീലനം നൽകും. ഇതിനു ശേഷമായിരിക്കും ലൈസൻസിനായുള്ള ടെസ്​റ്റിനെ നേരിടേണ്ടി വരിക.

error: Content is protected !!