fbpx
Info

വരുന്ന നിയമസഭാ തിരെഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കമൽ ഹാസൻ ; ഏത് നിയോജക മണ്ഡലമെന്ന് പിന്നീട് പ്രഖ്യാപിക്കും

2021ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരെഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ‌ ഉലകനായകന്‍ കമല്‍ ഹാസന്‍. എന്നാല്‍ ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന സൂചനകളും നല്‍കി.

“വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഞാന്‍ തീര്‍ച്ചയായും മത്സരിക്കും, ഞാന്‍ മത്സരിക്കുന്ന നിയോജകമണ്ഡലത്തെക്കുറിച്ച്‌ പിന്നീട് പ്രഖ്യാപിക്കും.” കമല്‍ ഹാസന്‍ പറഞ്ഞതായി ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മക്കള്‍ നീദി മായം എന്ന പാ‌ര്‍ട്ടി 2018ലാണ് കമല ഹാസന്‍ രൂപീകരിച്ചത്.

error: Content is protected !!