Info

പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു; പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരും

പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടി. ഇതോടെ സിലിണ്ടറിന് 701 രൂപയായി.പതിനഞ്ച് ദിവസത്തിനിടെ രണ്ടു തവണയായി 100 രൂപയാണ് കൂട്ടിയത്.

വാണിജ്യ ആവശ്യങ്ങള്‍ക്കായി വില്‍ക്കുന്ന സിലിണ്ടറുകളുടെ വിലയും കൂട്ടിയിട്ടുണ്ട്. 37 രൂപ കൂടി 1330 രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വരും.

error: Content is protected !!