ആരോഗ്യം ഷാർജ

യു എ ഇയിൽ പത്തു ലക്ഷത്തിലധികം വരുന്ന മയക്കുമരുന്ന് ഗുളികകൾ വിൽക്കാൻ ശ്രമിച്ച സംഘം ഷാർജ പോലീസിന്റെ പിടിയിലായി

യു എ ഇയിൽ പത്തു ലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകൾ വിൽക്കാൻ പദ്ധതിയിട്ടിരുന്ന ഒമ്പത് ഏഷ്യൻ പൗരന്മാരെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു.

മിന്നൽ‌ ഫോഴ്‌സ്’ എന്ന ഓപ്പറേഷനിലൂടെ ‌സംഘത്തിൽ നിന്ന് 1.50 കോടി ദിർഹം വിലമതിക്കുന്ന സനാക്സ് എന്ന വിരുദ്ധ മയക്കുമരുന്ന് ഗുളികകളാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് വിൽപ്പനയ്ക്കുള്ള സംഘത്തിന്റെ ശ്രമങ്ങളെക്കുറിച്ചുള്ള സൂചനയെത്തുടർന്നാണ് ഈ ഓപ്പറേഷൻ നടത്തിയതെന്ന് ഷാർജ പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടർ ലഫ്റ്റനന്റ് കേണൽ മജീദ് അൽ ആസാം പറഞ്ഞു. മയക്കുമരുന്ന് കടത്താനുള്ള സംഘത്തിന്റെ പദ്ധതി തടയാനും പോലീസിന് കഴിഞ്ഞു.

വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒരു ടാസ്‌ക് ഫോഴ്‌സ് ഉണ്ടാക്കുകയും 12 മണിക്കൂറിനുള്ളിൽ, ഒമ്പത് ഗുണ്ടാസംഘങ്ങളെയും കണ്ടെത്തി അവരുടെ ലൊക്കേഷനും പോലീസ് കണ്ടെത്തി.

error: Content is protected !!