fbpx
അന്തർദേശീയം ആരോഗ്യം

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കോവിഡ്-19 സ്ഥിരീകരിച്ചു

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കോവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചതാണ് ഇക്കാര്യം. പ്രാരംഭ ലക്ഷണങ്ങൾ കണ്ടയുടൻ 42 കാരനായ മാക്രോൺ പരിശോധനയ്ക്കു വിധേയനാകുകയും കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.

ഏഴു ദിവസം മാക്രോൺ ഔദ്യോഗിക വസതിയിൽ ക്വറന്‍റീനിൽ തുടരുമെന്ന് പ്രസ്താവനയിൽ അറിയിച്ചു. “അദ്ദേഹം തുടർന്നും ഔദ്യോഗിക ജോലികൾ വസതിയിലിരുന്ന് നിർവ്വഹിക്കും,” പ്രസ്താവനയിൽ പറയുന്നു.

error: Content is protected !!